tvmnews.in@gmail.com
  • 10–ാം ക്ലാസ്സ് വരെയുള്ള സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ശനിയാഴ്ച പ്രവൃത്തി ദിവസമാക്കിയ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി... ... കനത്ത മഴ, ഇന്ന് 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ...വയനാട് ഉരുൾപൊട്ടൽ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണം: ശശി തരൂർ എംപി...

അറിയിപ്പുകൾ

  •  വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ 70-ാമത് നെഹ്റുട്രോഫി വള്ളംകളി മാറ്റിവെച്ചു.
  •  മനുഷ്യാവകാശ കമ്മിഷന് ചെയർമാനായി; ജസ്റ്റിസ് അലക്സാണ്ടര്‍ തോമസ് ചുമതലയേറ്റു...
  •  ജൂലൈ 31 മുതൽ ഓഗസ്റ്റ് 2 വരെ പിഎസ്‍സി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു
  •  രാജ്യത്തെ ഏറ്റവും വിലകൂടിയ ഇലക്ട്രിക് സ്‌കൂട്ടര്‍; ബി.എം.ഡബ്ല്യു CE O4 ഇന്ത്യയില്‍ അവതരിപ്പിച്ചു
  •  മനു ഭാക്കറിന്റെ മെഡല്‍ നേട്ടത്തില്‍ അഭിനന്ദനവുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

സിനിമ

29-07-2024

സരീഗമ നിർമ്മിക്കുന്ന ബേസിൽ ജോസഫ് നായകനായ നുണക്കുഴി ഓഗസ്റ്റ് പതിനഞ്ചിനു തീയേറ്ററുകളിൽ

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നുണക്കുഴിയിലെ ആദ്യ ഗാനം റീലീസായി. അടുത്തിടെ പുറത്തു വന്ന ചിത്രത്തിന്റെ ടീസറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്. ജയ് ഉണ്ണിത്താൻ ഗാനം ഒരുക്കിയ ഹല്ലേലൂയ എന്ന ലിറിക്കൽ വീഡിയോയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. ഗ്രേസ് ആന്റണി, ബൈജു സന്തോഷ്‌, സിദിഖ്, മനോജ്‌ കെ ജയൻ, അജു വർഗീസ്, സൈജു കുറുപ്പ്, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, അൽത്താഫ് സലിം, സ്വാസിക, നിഖില വിമൽ, എന്നിവരാണ് നുണക്കുഴിയിലെ മറ്റു വേഷങ്ങളിൽ എത്തുന്നത്. ഡിസ്ട്രിബ്യുഷൻ - ആശിർവാദ്,പി ആർ ഒ - വൈശാഖ് വടക്കേവീട്.

ആരോഗ്യം

02-08-2024

വുമൺ ഇൻ നെഫ്രോളജി കൈരളി ചാപ്റ്റർ വിൻ ഇന്ത്യയുടെ മൂന്നാം ദേശീയ സമ്മേളനം 2024 ഓഗസ്റ്റ് മൂന്ന് നാല് തീയതികളിൽ തിരുവനന്തപുരത്ത്

വുമൺ ഇൻ നെഫ്രോളജി കൈരളി ചാപ്റ്റർ വിൻ ഇന്ത്യയുടെ മൂന്നാം ദേശീയ സമ്മേളനം 2024 ഓഗസ്റ്റ് മൂന്ന് നാല് തീയതികളിൽ തിരുവനന്തപുരത്ത് കെടിഡിസി മസ്കറ്റ് ഹോട്ടലിൽ നടക്കും. വളർന്നുവരുന്ന നെഫ്രോളജിസ്റ്റുകളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പരിശീലനവും അവസരങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വനിത നെഫ്രോളജിസ്റ്റുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ് വിൻ ഇന്ത്യ. ഇന്ത്യയിലും വിദേശത്തുമുള്ള നെഫ്രോളജി മേഖലയിലെ പ്രമുഖരുടെ ശില്പശാലകൾ, സംവേദനാത്മക ശാസ്ത്രസെഷനുകൾ , ചർച്ചകൾ എന്നിവ ഉൾക്കൊള്ളുന്ന ദേശീയ ശില്പശാലയിൽ ഇന്ത്യയിലെ 250 ഓളം വനിത വൃക്ക രോഗ വിദഗ്ദ്ധർ പങ്കെടുക്കും . ഇന്ത്യയുടെ മിസൈൽ വുമൺ എന്നറിയപ്പെടുന്ന ഡോ ടെസ്സി തോമസ് സമ്മേളനം ഉത്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മസ്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രീ കോൺഫെറൻസ് പൊതുജന ബോധവൽക്കരണ പരിപാടി തിരുവിതാംകൂർ രാജകുടുംബത്തിലെ എച്ച് എച്ച് ഗൗരി പാർവതി ബായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും.

ലൈഫ്‌സ്റ്റൈൽ

28-07-2024

കവർചിത്രത്തിന് സൃഷ്ടികൾ ക്ഷണിച്ചു

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് ആഗസ്റ്റിൽ പ്രസിദ്ധീകരിക്കുന്ന മഹാകവി കുമാരനാശാൻ ജീവചരിത്ര വിജ്ഞാനകോശത്തിന്റെ കവർചിത്രത്തിന് സൃഷ്ടികൾ ക്ഷണിച്ചു. കുമാരനാശാന്റെ പോട്രേയിറ്റോ, ആശാന്റെ കൃതികളെ അടിസ്ഥാനപ്പെടുത്തിയുള്ള ചിത്രീകരണങ്ങളോ എ4 വലിപ്പത്തിൽ തയ്യാറാക്കി മികച്ച റെസല്യൂഷനിൽ സ്കാൻ ചെയ്ത് പി.ഡി.എഫ് രൂപത്തിൽ siepcovercontest@gmail.com ൽ അയയ്ക്കണം. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 10 . വിവരങ്ങൾക്ക്: sarva.kerala.gov.in.

വിദ്യാഭ്യാസം

23 November 2023, 09:40 AM

തിരുവനന്തപുരം ആർ.സി.സി.യിൽ വാക്ക് ഇൻ ഇന്റർവ്യൂ

തിരുവനന്തപുരം: റീജണൽ ക്യാൻസർ സെന്ററിൽ ബയോമെഡിക്കൽ, സിവിൽ, ഇലക്ട്രിക്കൽ എൻജിനിയറിങ്ങിലും എൻജിനിയറിങ് ആൻഡ്‌ മെക്കാനിക്കൽ എൻജിനിയറിങ്ങിലും അപ്രന്റീസുകളെ നിയമിക്കാൻ 28, 29 തീയതികളിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. വിശദാംശങ്ങൾക്ക് www.rcctvm.gov.in.

ബിസിനസ്സ്

23 November 2023, 08:12 AM

ബഹ്റൈനിൽ പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ; എം.എ. യൂസഫലി.

മനാമ: ബഹ്റൈനിൽ അവന്യൂസിലും ദിയാർ അൽ മുഹറഖിലും പുതിയ ഹൈപ്പർ മാർക്കറ്റുകൾ ഉടൻ തുറക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി. ആഗോളതലത്തിൽ ലുലു ഗ്രൂപ്പി​ന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് മനാമയിൽ തുറന്നത്. 55,000 ചതുരശ്രയടി വിസ്തീർണ്ണത്തിലുള്ള ഹൈപ്പർ മാർക്കറ്റിൽ ഉപഭോക്താക്കൾക്കായി മികച്ച ഷോപ്പിങ് അനുഭവമാണ് ഒരുക്കിയിട്ടുള്ളത്. ശക്തമായ റീട്ടെയിൽ ശൃംഖല എന്ന നിലയിലുള്ള ബഹ്റൈനിലെ ലുലു ഗ്രൂപ്പിന്റെ വളർച്ചക്ക് എല്ലാ സഹായ സഹകരണങ്ങളും ചെയ്തു തരുന്ന ഹമദ് രാജാവിനും കിരീടാവകാശിക്കും നന്ദി അറിയിക്കുകയാണ്. മനാമ സെന്ററിലെ ഹൈപ്പർ മാർക്കറ്റ് ആരംഭിക്കുവാൻ എല്ലാ സൗകര്യങ്ങളും പിന്തുണയും നൽകിയ ബഹ്റൈൻ വഖഫ് കൗൺസിലിനും നന്ദി പറയുന്നു. ആറ് മാസത്തിനുള്ളിൽ, ബഹ്‌റൈനിൽ 200 ദശലക്ഷം ദീനാറിന്റെ നിക്ഷേപമാണ് ലുലു നടത്തുന്നതെന്നും എം.എ. യൂസഫലി പറഞ്ഞു.", ആഗോളതലത്തിൽ ലുലു ഗ്രൂപ്പി​ന്റെ 261-മത്തെ ഹൈപ്പർമാർക്കറ്റാണ് മനാമയിൽ.

കൃഷി

23 November 2023, 04:12 PM

നിയമസഭാ സമിതി ജില്ലയിലെ മത്സ്യബന്ധന തുറമുഖങ്ങള്‍ സന്ദര്‍ശിക്കുന്നു

മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി നവംബര്‍ 24ന് രാവിലെ 10.30 ന് തിരുവനന്തപുരം ജില്ലയിലെ വിഴിഞ്ഞം ഫിഷറീസ് സ്റ്റേഷന്‍ ഓഫീസില്‍ യോഗം ചേരുന്നു. സമിതിക്ക് ലഭിച്ച ഹര്‍ജികളിന്മേല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നും തെളിവെടുപ്പ് നടത്തുകയും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കുകയും വിഴിഞ്ഞം ഹാര്‍ബര്‍ സന്ദര്‍ശിക്കുകയും ചെയ്യും. ഉച്ചയ്ക്കുശേഷം മുതലപ്പൊഴി ഹാര്‍ബര്‍ സന്ദര്‍ശിക്കുന്ന സമിതി അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മത്സ്യ/അനുബന്ധ തൊഴിലാളികളില്‍ നിന്നും ബന്ധപ്പെട്ട സംഘടനകളില്‍ നിന്നും പരാതികള്‍ സ്വീകരിക്കും. സമിതി മുമ്പാകെ പരാതി സമര്‍പ്പിക്കുവാന്‍ താല്പര്യമുള്ള മത്സ്യ/ അനുബന്ധ തൊഴിലാളികള്‍ക്കും ബന്ധപ്പെട്ട സംഘടനാ പ്രതിനിധികള്‍ക്കും പ്രസ്തുത യോഗങ്ങളില്‍ ഹാജരായി സമിതി അദ്ധ്യക്ഷന്‍, മത്സ്യത്തൊഴിലാളികളുടെയും അനുബന്ധ തൊഴിലാളികളുടെയും ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി എന്ന മേല്‍വിലാസത്തില്‍ രേഖാമൂലം പരാതി സമര്‍പ്പിക്കാവുന്നതാണെന്ന് നിയമസഭ സെക്രട്ടറി അറിയിച്ചു.

ആത്മീയത

18 November 2023, 05:12 AM

ശബരിമല പവിത്രം ശബരിമല യജ്ഞം സജീവമാക്കി ദേവസ്വം ബോർഡ്

ശബരിമല സന്നിധാനത്തെയും പരിസങ്ങളിലേയും ശുചീകരണത്തിനായി ആവിഷ്കരിച്ച പവിത്രം ശബരിമല യജ്ഞം സജീവമാക്കി ദേവസ്വം ബോർഡ്. ശബരിമലയിലെ മാലിന്യം പൂർണമായും ഇല്ലാതാക്കി പ്ലാസ്റ്റിക് വിമുക്ത മേഖലയാക്കി മാറ്റുകയാണ് പവിത്രം ശബരിമലയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി വൃശ്ചികം ഒന്നിന് വിശുദ്ധദിനമായി ആചരിച്ചിരുന്നു. പോലീസ് നേതൃത്വത്തിൽ വിജയകരമായി നടത്തിയിരുന്ന പുണ്യം പൂങ്കാവനം മാലിന്യനിർമാർജന പരിപാടി ഇക്കുറി തുടങ്ങിയിട്ടില്ലാത്തതിനാൽ പവിത്രം ശബരിമല സജീവമാക്കാനാണ് തീരുമാനം. ചൊവ്വാഴ്ച ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗം സുന്ദരേശൻ എന്നിവർ പങ്കാളികളായി. സന്നിധാനത്തെ എല്ലാം പ്രധാനപോയിന്റുകളും നേരിട്ടെത്തി പി.എസ് പ്രശാന്തും സുന്ദരേശനും ജൈവ, അജൈവമാലിന്യം ശേഖരിച്ച് ട്രാക്ടറിൽ കയറ്റി.ദേവസ്വം ബോർഡിന് കീഴിലുള്ള 1,257 ക്ഷേത്രങ്ങളിലും ഇത്തരം പ്രവർത്തനങ്ങൾ നടപ്പാക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് അറിയിച്ചു.

ടൂറിസം

23 November 2023, 11:45 AM

സിനി ടൂറിസം പദ്ധതിയിൽ വെള്ളായണിയിലെ കിരീടം പാലം

തിരുവനന്തപുരം ജില്ലയിൽ സിനി ടൂറിസം പദ്ധതി വെള്ളായണിയിലെ കിരീടം പാലം വികസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ 1.12 കോടി രൂപയ്ക്ക് ഭരണാനുമതി നൽകി. 18 മാസത്തിനുള്ളിൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 1989-ൽ പുറത്തിറങ്ങിയ കിരീടം എന്ന മലയാളചലച്ചിത്രത്തിന്റെ വൻ വിജയത്തെ തുടർന്നാണ് വെള്ളായണിയിലെ പാലം ശ്രദ്ധയിൽപ്പെട്ടത്. തിലകനും മോഹൻലാലും അച്ഛനും മകനുമായി വേഷമിടുന്ന ചിത്രം, അതിമനോഹരമായ ഈ പ്രദേശത്ത് ചില വൈകാരിക രംഗങ്ങൾ ഒരുക്കിയിരുന്നു, പാലത്തിൽ ചിത്രീകരിച്ച ഗാനരംഗങ്ങൾ അതിനെ കൂടുതൽ ജനപ്രിയമാക്കി, സിനിമാ പ്രേമികളെയും വിനോദസഞ്ചാരികളെയും പാലത്തിലേക്കും സമീപ പ്രദേശങ്ങളിലേക്കും ആകർഷിച്ചു. എക്സ്പീരിയൻഷ്യൽ ടൂറിസം ആശയത്തിന്റെ ഭാഗമായി പാലം കേന്ദ്രീകരിച്ചാണ് കേരള ടൂറിസം പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. സിനിമാ ടൂറിസം പദ്ധതിക്ക് കീഴിൽ ആരംഭിക്കുന്ന ആദ്യ സംരംഭമാണിത്, മറ്റൊന്ന് കാസർഗോഡിലെ ബേക്കൽ ഫോർട്ട്, മണിരത്‌നം തന്റെ ബോംബെ എന്ന ചിത്രത്തിന് വേണ്ടി ഉയിരേ എന്ന ജനപ്രിയ ഗാനം ചിത്രീകരിച്ചു. നിത്യഹരിത ഹിറ്റ് സിനിമകളുടെ പ്രധാന ലൊക്കേഷനുകളായി മാറിയ നിരവധി മനോഹരമായ സ്ഥലങ്ങളുണ്ടെന്നും ആ സ്ഥലങ്ങൾ സിനിമാ ടൂറിസം പദ്ധതിക്കായി അടയാളപ്പെടുത്താനാണ് ടൂറിസം വകുപ്പ് ഉദ്ദേശിക്കുന്നതെന്നും ടൂറിസം മന്ത്രി ശ്രീ പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കൂടാതെ കേരള ടൂറിസം എല്ലാ ജില്ലകളിലും അത്തരം പ്രദേശങ്ങൾ കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

COPYRIGHT © 2023 TVMNEWS