20 November 2023, 09:10 PM
കുട്ടികളിലെ ന്യുമോണിയ കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ്. പൊതുവേ കുട്ടികൾക്കിടയിൽ പനിബാധിതർ വർധിച്ചിട്ടുണ്ട്. കുട്ടികൾക്കു തിരിച്ചറിയാനോ വിവരിക്കാനോ സാധിക്കില്ല. അതിനാൽ സാഹചര്യം നോക്കി ചികിത്സ ഉറപ്പാക്കണം. പനിയോ ക്ഷീണമോ ഉണ്ടെങ്കിൽ വീട്ടു ചികിത്സയോ ഡോക്ടറെ കാണാതെ മരുന്നു വാങ്ങിയുള്ള ചികിത്സയോ പാടില്ല. ന്യുമോണിയയ്ക്കെതിരായ വാക്സീൻ ഉറപ്പാക്കണം. ചർമത്തിന്റെ നിറം മാറുന്നതും ജന്നിയും ന്യൂമോണിയ ശക്തമായതിന്റെ ലക്ഷണങ്ങളാണ്.