23 November 2023, 08:20 AM
സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് അംഗീകൃത ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ ധാര്‍മിക വിദ്യാഭ്യാസം കാര്യക്ഷമമാക്കുന്നതിനും ഇംഗ്ലീഷ് മീഡിയം സ്ഥാപനങ്ങളിലേക്ക് പ്രത്യേകം തയ്യാറാക്കുന്ന പാഠ്യപദ്ധതി പരിഷ്‌കരണ രേഖാ ചര്‍ച്ച ചെയ്യുന്നതിനുമായി മാനേജര്‍മാരുടെ ഏകദിന വര്‍ക്ക് ഷോപ്പ് സംഘടിപ്പിച്ചു. കോഴിക്കോട് സമസ്ത സെന്ററില്‍ നടത്തിയ വര്‍ക്ക് ഷോപ്പ് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹീം ഖലീല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, അബൂഹനീഫല്‍ ഫൈസി തെന്നല, സി എച്ച് അബ്ദുല്‍കരീം ഹാജി ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാഭ്യാസ ബോര്‍ഡ് സെക്രട്ടറിമാരായ സി പി സൈതലവി മാസ്റ്റര്‍ സ്വാഗതവും എന്‍ അലി അബ്ദുല്ല നന്ദിയും പറഞ്ഞു.