23 November 2023, 01:12 PM
തിരുവനന്തപുരം: കേരള നോളജ് ഇക്കോണമി മിഷനുമായി ചേർന്ന് ഐ.സി.ടി. അക്കാദമി ഓഫ് കേരള യോഗ്യരായ വിദ്യാർഥികളിൽനിന്ന് ആറുമാസത്തെ സർട്ടിഫിക്കേഷൻ പ്രോഗ്രാമുകൾക്കായി അപേക്ഷ ക്ഷണിച്ചു. ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ഫുൾസ്റ്റാക്ക് ഡിവലപ്‌മെൻറ്, സ്പെഷ്യലിസ്റ്റ് ഇൻ സോഫ്‌റ്റ്‌വേർ ടെസ്റ്റിങ് തുടങ്ങിയ കോഴ്സുകളിലേക്കാണ് പ്രവേശനം. ഡിസംബറിൽ കോഴ്സുകൾ ആരംഭിക്കും. വിവരങ്ങൾക്ക് https://ictkerala.org എന്ന ലിങ്ക് സന്ദർശിക്കുക. യോഗ്യരായ വിദ്യാർഥികൾക്ക് കേരള നോളജ് മിഷന്റെ ഇരുപതിനായിരം രൂപ സ്‌കോളർഷിപ്പ് ലഭിക്കും. മിഷന്റെ സ്‌കോളർഷിപ്പ് ലഭിക്കാത്ത മറ്റു വിദ്യാർഥികൾക്ക് പന്ത്രണ്ടായിരം രൂപയുടെ സ്‌കോളർഷിപ്പ് ഐ.സി.ടി. അക്കാദമി നൽകും. കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർഥികൾക്ക് നൂറുശതമാനം പ്ലേസ്‌മെൻറ് സഹായവും നൽകും.