26-07-2024
തിരുവനന്തപുരം ∙ കോളജ് ഓഫ് എൻജിനീയറിങ് പൂർവ വിദ്യാർഥി സംഗമം (സീറ്റാ ഡേ 2024 ) ജൂലൈ 27 ശനിയാഴ്ച രാവിലെ 9ന് സിഇടി ഡയമണ്ട് ജൂബിലി ഹാളിൽ നടക്കും. കേരളത്തിലെ എൻജിനീയറിങ് ബിരുദധാരികളുടെ ഏറ്റവും വലിയ ഒത്തുകൂടൽ ചടങ്ങിൽ എൻജിനീയറിങ് കോളേജ് ബിരുദത്തിന്റെ സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന 1974 ബാച്ചിനെയും രചന ജൂബിലി ആഘോഷിക്കുന്ന 1999 ബാച്ചിനെയും ആദരിക്കും. പൂർവ്വ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന കലാസാംസ്കാരിക പരിപാടികളും നടക്കും. പൂർവ്വ വിദ്യാർത്ഥികൾക്ക് alumni.cet.ac.in എന്ന വെബ്സൈറ്റിലെ രജിസ്ട്രേഷൻ മുഖേന പ്രസ്തുത പരിപാടിയിൽ പങ്കുകൊള്ളുവാനായി രജിസ്റ്റർ ചെയ്യാവുന്നതാണ്. കോളേജിലേക്ക് ബസ് സർവീസ് ഉണ്ടായിരിക്കും വിവരങ്ങൾക്ക് ഫോൺ 7012232951