
തിരുവനന്തപുരം: മലയാള സിനിമയുടെ സാങ്കേതിക മേഖലയിൽ സ്ത്രീകളുടെ സാന്നിധ്യം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന രണ്ടാം ഘട്ട തൊഴിൽ പരിശീലന പരിപാടി ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ നഗരത്തിലെ ഗുരു ഗോപിനാഥ് നടനഗ്രാമത്തിൽ നടക്കും. 100 ദിവസത്തെ പ്രവർത്തനത്തിൻ്റെ ഭാഗമായി കേരള നോളജ് ഇക്കണോമി മിഷൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.