desk@tvmnews.in

തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ കാൻസറിനുള്ള റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി.

02-04-2025


തിരുവനന്തപുരത്തെ റീജിയണൽ കാൻസർ സെന്ററിൽ കാൻസറിനുള്ള റോബോട്ടിക് പീഡിയാട്രിക് സർജറി വിജയകരമായി നടത്തി. നേപ്പാളിൽ നിന്നുള്ള 3 വയസ്സുള്ള ആൺകുട്ടിയിൽ ആർസിസിയിലെ സർജിക്കൽ ഓങ്കോളജി വിഭാഗം റോബോട്ടിക് സർജറി നടത്തി. ഇടത് അഡ്രീനൽ ഗ്രന്ഥിയിൽ നിന്ന് ഒരു ന്യൂറോബ്ലാസ്റ്റോമ നീക്കം ചെയ്യുന്നതായിരുന്നു ശസ്ത്രക്രിയ. മൂന്നാം ദിവസം തന്നെ കുട്ടിയെ യാതൊരു സങ്കീർണതകളുമില്ലാതെ ഡിസ്ചാർജ് ചെയ്തു. കൃത്യതയ്ക്കും മികച്ച ഫലങ്ങൾക്കും പേരുകേട്ട റോബോട്ടിക് സർജറി, രോഗികളുടെ വേദന കുറയ്ക്കൽ, രക്തസ്രാവം കുറയ്ക്കൽ, വേഗത്തിലുള്ള രോഗശാന്തി എന്നിവയുൾപ്പെടെ നിരവധി നേട്ടങ്ങൾ വാഗ്ദാനം ചെയ്യുന്നു. ഡോ. ഷാജി തോമസിന്റെ നേതൃത്വത്തിലുള്ള സർജിക്കൽ സംഘത്തിൽ ഡോ. ശിവ രഞ്ജിത്ത്, ഡോ. അശ്വിൻ, ഡോ. ദിനേശ്, ഡോ. മേരി തോമസിന്റെ നേതൃത്വത്തിലുള്ള അനസ്തേഷ്യ സംഘം എന്നിവരുണ്ടായിരുന്നു. ആർ.സി.സിയിൽ സർക്കാർ മേഖലയിൽ ആദ്യമായി അർബുദത്തിനുള്ള റോബോട്ടിക് സർജറി ആരംഭിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു.

LATEST NEWS

മാർച്ചിലെ ശമ്പളം ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ നൽകി കെഎസ്ആർടിസി
പാളയം മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യാതെ പുതിയ താൽക്കാലിക വാണിജ്യ സമുച്ചയത്തിലേക്കില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ചിറയിൻകീഴ് ശർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഭക്തിനിർഭരമായി സമാപിച്ചു.
സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 9