
മെയ് മാസത്തിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൗദി അറേബ്യ</a> സന്ദർശിക്കുമെന്ന് വൈറ്റ് ഹൗസ് ചൊവ്വാഴ്ച സ്ഥിരീകരിച്ചു. രണ്ടാം തവണ പ്രസിഡന്റായതിന് ശേഷമുള്ള ട്രംപിന്റെ ആദ്യ വിദേശ യാത്രയായിരിക്കും സൗദിയിലേക്കുള്ള യാത്ര യാത്രയിൽ യുഎഇ, ഖത്തർ എന്നിവിടങ്ങളിൽ സന്ദർശനങ്ങൾ ഉൾപ്പെടുമെന്നും വൈറ്റ്ഹൗസ് സൂചിപ്പിച്ചു. ട്രംപിന്റെ ആദ്യ ടേമിലെ ആദ്യ വിദേശ യാത്രയും സൗദിയിലേക്കായിരുന്നു.