desk@tvmnews.in

ഇഎസ്‌ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍ ഒഴിവ്

28-03-2025


തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ വിവിധ ഇഎസ്‌ഐ സ്ഥാപനങ്ങളില്‍ അലോപ്പതി വിഭാഗം മെഡിക്കല്‍ ഓഫീസര്‍മാരുടെ ഒഴിവുകളിലേക്ക് കരാര്‍ വ്യവസ്ഥയില്‍ (പരമാവധി ഒരു വര്‍ഷം) നിയമനം നടത്തുന്നതിനായി അഭിമുഖം നടത്തുന്നു. താത്പര്യമുള്ള എം ബി ബി എസ് ഡിഗ്രിയും, ടി സി എം രജിസ്‌ട്രേഷനുമുള്ള ഉദ്യോഗാര്‍ഥികള്‍ വിദ്യാഭാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും തിരിച്ചറിയല്‍ രേഖയും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി അഭിമുഖത്തിന് നേരിട്ട് ഹാജരാകണം. കൊല്ലം പോളയത്തോടുള്ള റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ഏപ്രില്‍ നാലിന് രാവിലെ 10 മുതല്‍ അഭിമുഖം നടക്കും. നിയമനം ലഭിക്കുന്ന മെഡിക്കല്‍ ഓഫീസർമാർ ദക്ഷിണ മേഖലയുടെ അധികാരപരിധിയിലുള്ള ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം) ഏതു സ്ഥാപനത്തിലും ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം.

LATEST NEWS

മാർച്ചിലെ ശമ്പളം ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ നൽകി കെഎസ്ആർടിസി
പാളയം മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യാതെ പുതിയ താൽക്കാലിക വാണിജ്യ സമുച്ചയത്തിലേക്കില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ചിറയിൻകീഴ് ശർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഭക്തിനിർഭരമായി സമാപിച്ചു.
സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 9