
തിരുവനന്തപുരം, മാർച്ച് 29, 2025: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് തിരുവനന്തപുരം കിംസ്ഹെൽത്തിന് ലഭിച്ചു. 2024 ലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി ആശുപത്രി മേഖലയിലെ ഏറ്റവും മികച്ച ജോലിസ്ഥലമായി കിംസ്ഹെൽത്തിനെ തിരഞ്ഞെടുത്തു. മികച്ച ശമ്പള ഘടന, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കൽ, അനുകൂലമായ തൊഴിൽ അന്തരീക്ഷം, വേതന സുരക്ഷാ പദ്ധതിയിലൂടെയുള്ള ശമ്പള വിതരണം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് കിംസ്ഹെൽത്തിലെ മാനവ വിഭവശേഷി വിഭാഗം മേധാവി ജെസുയിൻ കെ കടവൻ അവാർഡ് ഏറ്റുവാങ്ങി. ആന്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.