
കരിക്കകം ശ്രീ ചാമുണ്ടി ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 9ന് ക്ഷേത്രത്തിനു സമീപത്തെ കഴക്കൂട്ടം ബിവറേജസ് ഔട്ട്‌ലെറ്റില്‍ മദ്യവില്‍ല്പന നിരോധിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ക്ഷേത്രത്തില്‍ പൊങ്കാല അര്‍പ്പിക്കാന്‍ എത്തുന്ന സ്ത്രീകളടക്കമുള്ള ഭക്തജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കുന്നതിനും ക്രമസമാധാന പാലനം ഉറപ്പുവരുത്തുന്നതിനുമാണ് മദ്യവില്പന നിരോധിച്ചത്.