desk@tvmnews.in

ഹരിത കലാലയമായി ഐ.എം.ഡി.ആര്‍ കോളേജ്

04-04-2025


നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മാലിന്യമുക്ത നവകേരളം പ്രഖ്യാപനവുമായി ബന്ധപ്പെട്ട് അരുവിക്കര ഗ്രാമപഞ്ചായത്തിലെ ഐ.എം.ഡി.ആര്‍ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസിനെ മികച്ച ഹരിത കലാലയമായി തെരഞ്ഞെടുത്തു. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍.അനില്‍ ഹരിത കലാലയമായി പ്രഖ്യാപിച്ചു. ക്ലീന്‍ കേരള, ക്ലീന്‍ ക്യാമ്പസ് എന്ന പേരില്‍ കോളേജില്‍ നടപ്പാക്കിയ മാതൃകാ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് ഐ.എം.ഡി.ആര്‍ കോളേജിനെ തെരഞ്ഞെടുത്തത്. കോളേജ് പ്രിന്‍സിപ്പല്‍ ജെ.ബി.രാജന്‍ പുരസ്‌ക്കാരം ഏറ്റുവാങ്ങി.

LATEST NEWS

മാർച്ചിലെ ശമ്പളം ഒറ്റത്തവണയായി ഒന്നാം തീയതി തന്നെ നൽകി കെഎസ്ആർടിസി
പാളയം മാർക്കറ്റിലെ മാലിന്യം നീക്കം ചെയ്യാതെ പുതിയ താൽക്കാലിക വാണിജ്യ സമുച്ചയത്തിലേക്കില്ലെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി
ചിറയിൻകീഴ് ശർക്കര ദേവീക്ഷേത്രത്തിലെ മീനഭരണി ഉത്സവം ഭക്തിനിർഭരമായി സമാപിച്ചു.
സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 9