
ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ശാലിനി വാര്യര്‍ രാജിവച്ചു. ഫെഡറല്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് രാജി അംഗീകരിച്ചതായി സെബിയെ അറിയിച്ചു. മേയ് 15നും 30നും ഇടയില്‍ പദവി ഒഴിയാനാണ് തീരുമാനം. ബാങ്കിംഗ് രംഗത്ത് 30 വര്‍ഷത്തിലേറെ പ്രവര്‍ത്തന പരിചയമുള്ള ശാലിനി വാര്യര്‍ 2020 ജനുവരിയിലാണ് ഫെഡറല്‍ ബാങ്കിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി എത്തുന്നത്. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിലധികമായി ഫെഡറല്‍ ബാങ്കിനൊപ്പമുള്ള ശാലിനി വാര്യര്‍ സംരംഭക രംഗത്തേക്ക് കടക്കാനാണ് രാജിനല്‍കിയതെന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്.