
ഫോബ്സിൻ്റെ 2025ലെ ശതകോടീശ്വര പട്ടികയിൽ ഏറ്റവും സമ്പന്നനായ മലയാളി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി. ഇന്ത്യക്കാരിൽ ഒന്നാമൻ മുകേഷ് അംബാനിയാണ്. ശതകോടീശ്വര പട്ടികയിൽ ഒന്നാമനായി ഇലോൺ മസ്ക്. 34,200 കോടി ഡോളർ ആസ്തിയാണ് ടെസ്‍ല, സ്പേസ്എക്സ്, എക്സ് മേധാവിയായ ഇലോൺ മസ്കിനുള്ളത്.