
ജാം നഗറില്‍ നിന്ന് ദ്വാരകയിലേക്ക് അനന്ത് അംബാനിയുടെ 140 കിലോമീറ്റര്‍ പദയാത്ര ഏപ്രില്‍ എട്ടിന് അനന്തിന്റെ ജന്മദിന തലേന്നാണ് അദ്ദേഹം ഗുജറാത്തിലെ ദേവഭൂമിയായ ദ്വാരകയില്‍ എത്തുക. ദിവസേന ഏഴ് മണിക്കൂറാണ് നടത്തം. ഏതാനും സുഹൃത്തുക്കളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ആത്മീയത നിറഞ്ഞ അനന്തിന്റെ പദയാത്ര ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കരള്‍ രോഗവും തൈറോയിഡ് പ്രശ്നങ്ങളുമുള്ള അനന്ത്, കുട്ടിക്കാലം മുതല്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അമിത അളവ് മൂലമുള്ള വൈകല്യങ്ങള്‍ നേരിടുന്നുണ്ട്. കടുത്ത ശാരീരിക പ്രശ്‌നങ്ങളെ വെല്ലുവിളിച്ചാണ് അനന്ത് അംബാനി തന്റെ മുപ്പതാം വയസ്സിൽ ദീര്‍ഘമായ പദയാത്രക്കൊരുങ്ങിയത്.