
നേമം : മധ്യവേനലവധിക്ക് കുട്ടികൾക്കായി ബജറ്റ് ടൂറിസം യാത്രകളുമായി കെഎസ്ആർടിസി പാപ്പനംകോട്. ഒരുദിവസ പാക്കേജ് മുതൽ നാലുനാൾ നീളുന്ന ട്രിപ്പുകൾ വരെ ഈ യാത്രയിലുണ്ട്. ഏപ്രിൽ ആറിന് തീരദേശയാത്ര, 13-ന് നെഫർറ്റിറ്റി, 13-ന് വാഴ്‌വന്തോൾ-പൊന്മുടി, 19-ന് ഇല്ലിക്കൽ കല്ല് -വാഗമൺ, 20-ന് പാമ്പാദർശൻ, 22-ന് മൂകാംബിക, 25 ന് കൊല്ലം ഹൗസ് ബോട്ട്, 27-ന് വാഗമൺ, 30-ന് മൂന്നാർ-കാന്തല്ലൂർ-മറയൂർ. വിവരങ്ങൾക്ക്: 9495292599, 9946442214