
രാമനവമിയോടനുബന്ധിച്ച് തമിഴ്‌നാട്ടിലെ രാമേശ്വരത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലെ ആദ്യത്തെ വെർട്ടിക്കൽ ലിഫ്റ്റ് കടൽ പാലം ഉദ്ഘാടനം ചെയ്തു. പാമ്പൻ എന്നറിയപ്പെടുന്ന ഈ റെയിൽ പാലം 550 കോടി രൂപ ചെലവിലാണ് നിർമ്മിച്ചിരിക്കുന്നത്. പാലത്തിന് 72.5 മീറ്റർ ലിഫ്റ്റ് സ്പാൻ ഉണ്ട്. ഉദ്ഘാടന ചടങ്ങില്‍ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പ്രധാനമന്ത്രി മോദിയോടൊപ്പം ഉണ്ടായിരുന്നു,