
കേരള കോഫി ലിമിറ്റഡിന്റെ നേതൃത്വത്തിൽ ക്ലൈമറ്റ് സ്മാർട്ട് കോഫി പ്രോജക്ടിന്റെ ഭാഗമായി കാപ്പിക്കർഷകർക്ക് പരിശീലനം നൽകുന്നു. പ്രൂണിങ്, ഗ്രാഫ്റ്റിങ്, വിളപരിപാലനം, വളപ്രയോഗം, രോഗ-കീട നിയന്ത്രണം, മണ്ണ് പരിശോധന, കോഫി ബോർഡിന്റെ ‘നിങ്ങളുടെ കാപ്പിയെ അറിയുക’ പദ്ധതി, ഇ.യു.ഡി.ആർ നിബന്ധനകൾ തുടങ്ങിയ വിഷയങ്ങളിൽ പരിശീലനം നൽകും. കോഫി ബോർഡ്, ക്ഷീരസംഘങ്ങൾ എന്നിവയുടെ 17 കേന്ദ്രങ്ങളിലായാണ് പരിശീലനപരിപാടി സംഘടിപ്പിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് 9656158134 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.