
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ (കെപ്കോ) നടപ്പാക്കുന്ന മുട്ടക്കോഴി ഇന്റഗ്രേഷന്‍ പദ്ധതി പ്രകാരം ഫാം നടത്താന്‍ താത്പര്യമുള്ള തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ കുടുംബശ്രീ യൂണിറ്റുകള്‍ /കോഴിവളര്‍ത്തല്‍ കര്‍ഷകര്‍ എന്നിവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ദിവസം പ്രായമുള്ള മുട്ടക്കോഴിക്കുഞ്ഞുങ്ങള്‍, തീറ്റ, മരുന്ന് എന്നിവ നല്‍കി 45 ദിവസം പ്രായമാകുമ്പോള്‍ കോഴികളെ തിരിച്ചെടുക്കുന്ന പദ്ധതിയാണ് മുട്ടക്കോഴി ഇന്റഗ്രേഷന്‍ പദ്ധതി. അപേക്ഷകള്‍ മാനേജിംഗ് ഡയറകടര്‍, കേരള സംസ്ഥാനപൗള്‍ട്രി വികസന കോര്‍പ്പറേഷന്‍, പേട്ട, തിരുവനന്തപുരം-695024 എന്ന വിലാസത്തിലോ kepcopoultry@gmail.com എന്ന ഇ-മെയില്‍ മുഖേനയോ സമർപ്പിക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9745870454 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.