
മുന്നാറിൽ നിന്ന് 40 കിലോമീറ്റർ അകലെ ഇടുക്കി ദേവികുളം ബ്ലോക്കിലെ മാങ്കുളം പഞ്ചായത്തിന് കീഴിലുള്ള ഒരു ഗ്രാമമാണ് ആനക്കുളം. ആനക്കുളം അതിന്റെ പ്രകൃതിദൃശ്യങ്ങൽ പ്രശസ്തമാണ്. ഇടതൂർന്ന റിസർവ് വനങ്ങളാൽ ചുറ്റപ്പെട്ടതും പെരിയാർ നദിയുടെ പോഷകനദികളായ ഇട്ടച്ചോളയാർ, നല്ലതണ്ണിയാർ എന്നിവയാൽ പരിപോഷിപ്പിക്കപ്പെടുന്നതാണ് ഈ ശാന്തമായ ഗ്രാമം. ആനകളും മനുഷ്യരും ഒരുമിച്ച് ജീവിക്കുന്ന അതുല്യ ഗ്രാമം. ധാതു സമ്പുഷ്ടമാണ് ആനകുളം നദിയിലെ വെള്ളം. നദീതടത്തിലെ പാറകളിലൂടെ ഒഴുകുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന ഈ ധാതുക്കൾ, വെള്ളത്തിന് ഒരു ഉപ്പുരസം നൽകുന്നു, ഇത് ആനകളെ വളരെയധികം ആകർഷിക്കുന്നു. അതിനാൽ കാട്ടാനകൾ ഇവിടെ സ്ഥിരമായി വെള്ളം കുടിക്കാൻ എത്തുന്നു.. 1912 മുതൽ ഒരു നൂറ്റാണ്ടിലേറെയായി - ആനകളും മനുഷ്യരും ഒത്തുചേരുന്ന ഒരു സംഗമസ്ഥാനമാണ് ആനകുളം,