desk@tvmnews.in

തിരുവനന്തപുരം ലുലുമാളിൽ വിലക്കുറവിന്റെ മഹോത്സവം; പകുതി വിലക്ക് സാധനങ്ങൾ വാങ്ങാം

7-1-2025


തിരുവനന്തപുരം ലുലു മാളിൽ ജനുവരി 8 മുതൽ 11 വരെ നടക്കുന്ന 'എൻഡ് ഓഫ് സീസൺ സെയിലിന്റെ' ഭാഗമായി അന്താരാഷ്ട്ര ബ്രാൻഡുകൾ ഉൾപ്പെടെ മൂവായിരത്തോളം ഉൽപ്പന്നങ്ങൾക്ക് 50 ശതമാനം വരെ വിലക്കിഴിവ് പ്രഖ്യാപിച്ചു. ലുലു ഹൈപ്പർമാർക്കറ്റ്, ഫാഷൻ സ്റ്റോർ, കണക്ട് എന്നിവയ്ക്ക് പുറമെ മാളിലെ നൂറിലേറെ പ്രമുഖ ബ്രാൻഡുകളിലും ഈ ഓഫറുകൾ ലഭ്യമാണ്. തിരക്ക് പരിഗണിച്ച് ഈ നാലു ദിവസങ്ങളിലും പുലർച്ചെ രണ്ട് മണി വരെ മാൾ തുറന്നു പ്രവർത്തിക്കുമെന്നും, ഷോപ്പിംഗിനൊപ്പം ഫുഡ് കോർട്ടും ഫൺട്യൂറയും ഈ സമയം വരെ സജീവമായിരിക്കുമെന്നും അധികൃതർ അറിയിച്ചു. സുഗമമായ പർച്ചേസിംഗിനായി പ്രത്യേക ബില്ലിംഗ് കൗണ്ടറുകളും വിപുലമായ പാർക്കിംഗ് സൗകര്യങ്ങളും മാളിൽ ഒരുക്കിയിട്ടുണ്ട്.

LATEST NEWS

നവ ജനശക്തി കോൺഗ്രസ്സ് തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരണ കൺവെൻഷൻ
അഞ്ചാമത് ലോക കേരള സഭ തിരുവനന്തപുരത്ത്
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്
ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സുമയ്യ സർക്കാരിനെതിരെ നിയമനടപടിക്ക്.