desk@tvmnews.in

അഞ്ചാമത് ലോക കേരള സഭ തിരുവനന്തപുരത്ത്

8-1-2026


കേരളത്തിന്റെ വികസനത്തിനായി ലോകമെമ്പാടുമുള്ള മലയാളികളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന അഞ്ചാമത് ലോക കേരള സഭ ജനുവരി 29 മുതൽ 31 വരെ തിരുവനന്തപുരത്ത് നടക്കും. ജനുവരി 29-ന് വൈകുന്നേരം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വെച്ച് മുഖ്യമന്ത്രി പിണറായി വിജയൻ സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് 30, 31 തീയതികളിൽ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ പ്രതിനിധി സമ്മേളനങ്ങൾ നടക്കും. ഇത്തവണ 125 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്നു എന്നതാണ് ഈ സമ്മേളനത്തിന്റെ പ്രധാന സവിശേഷത. പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവരുടെ വൈദഗ്ധ്യം നാടിന്റെ വളർച്ചയ്ക്കായി പ്രയോജനപ്പെടുത്താനും ലക്ഷ്യമിടുന്ന ഈ പരിപാടിക്ക് ഏകദേശം 10 കോടി രൂപയാണ് സർക്കാർ ചെലവ് പ്രതീക്ഷിക്കുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ കാലാവധിയിലെ അവസാന ലോക കേരള സഭയാണിത് എന്ന പ്രത്യേകതയുമുണ്ട്.

LATEST NEWS

നവ ജനശക്തി കോൺഗ്രസ്സ് തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരണ കൺവെൻഷൻ
അഞ്ചാമത് ലോക കേരള സഭ തിരുവനന്തപുരത്ത്
വട്ടിയൂർക്കാവ് എം.എൽ.എ ഓഫീസ് മാറ്റുന്നു; ശാസ്തമംഗലത്ത് നിന്നും മരുതംകുഴിയിലേക്ക്
ഗൈഡ് വയർ കുടുങ്ങിയ സംഭവത്തിൽ സുമയ്യ സർക്കാരിനെതിരെ നിയമനടപടിക്ക്.