
തിരുവനന്തപുരം : നവ ജനശക്തി കോൺഗ്രസ്സ് തിരുവനന്തപുരം ജില്ല കമ്മിറ്റി രൂപീകരണ കൺവെൻഷൻ സെകട്ടറിയെറ്റിന് സമീപം വൈ എം സി എ ഹാളി ചേർന്നു ശനിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കുന്ന കൺവെൻഷൻ നവ ജനശക്തി കോൺഗ്രസ്സ്സംസ്ഥാന പ്രസിഡന്റ് മനോജ് ശങ്കരനെല്ലൂർ ഉദ്ഘാടനം ചെയ്തു. ഫാറുഖ് കുറ്റിമൂട് അദ്ധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി തായി മടത്തിൽ നൗഷാദ് മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. വേണുഗോപാലൻ നായർ മണ്ണത്തല പ്രസിഡന്റ് , ടി.വി. മാത്യം കുട്ടി കവടിയാർ വൈസ് പ്രസിഡന്റ്, കുറ്റിമൂട് ഫാറൂഖ് ജനറൽ സെക്രട്ടറി, എസ് അലീഫ് കണിയാപുരം സെക്രട്ടറി, ഹുസൈൻ വെഞ്ഞാറംമൂട് ജോന്റ് സെക്രട്ടറി, ഉനൈസ് അണ്ടൂർക്കോണം ട്രഷറർ ഉൾപ്പെടുന്ന ഇരുപത്തിഒന്നാംഗ കമ്മിറ്റിക്ക് രൂപം നല്കി വരുന്ന ജനുവരി 31 ന് വിവിദ്ധ പാർട്ടികളിൽ നിന്ന് രാജിവെച്ച പ്രവർത്തകർക്ക് വൈ എം സി എ ഹാളിൽ സീകരണം നല്കും . വിജി. ബാബു പ്ലാമൂട് നന്ദിയും പറഞ്ഞു.