tvmnews.in@gmail.com
  • ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിന് തിരി കൊളുത്തുന്നതിനിടെ
വുമൺ ഇൻ നെഫ്രോളജി കൈരളി ചാപ്റ്റർ വിൻ ഇന്ത്യയുടെ മൂന്നാം ദേശീയ സമ്മേളനം 2024 ഓഗസ്റ്റ് മൂന്ന് നാല് തീയതികളിൽ തിരുവനന്തപുരത്ത്

02-08-2024

വുമൺ ഇൻ നെഫ്രോളജി കൈരളി ചാപ്റ്റർ വിൻ ഇന്ത്യയുടെ മൂന്നാം ദേശീയ സമ്മേളനം 2024 ഓഗസ്റ്റ് മൂന്ന് നാല് തീയതികളിൽ തിരുവനന്തപുരത്ത് കെടിഡിസി മസ്കറ്റ് ഹോട്ടലിൽ നടക്കും. വളർന്നുവരുന്ന നെഫ്രോളജിസ്റ്റുകളുടെ പ്രത്യേകിച്ച് സ്ത്രീകളുടെ പരിശീലനവും അവസരങ്ങളും മെച്ചപ്പെടുത്താൻ ലക്ഷ്യമിടുന്ന വനിത നെഫ്രോളജിസ്റ്റുകൾ ഉൾപ്പെടുന്ന അന്താരാഷ്ട്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ് വിൻ ഇന്ത്യ. ഇന്ത്യയിലും വിദേശത്തുമുള്ള നെഫ്രോളജി മേഖലയിലെ പ്രമുഖരുടെ ശില്പശാലകൾ, സംവേദനാത്മക ശാസ്ത്രസെഷനുകൾ, ചർച്ചകൾ എന്നിവ ഉൾക്കൊള്ളുന്ന ദേശീയ ശില്പശാലയിൽ ഇന്ത്യയിലെ 250 ഓളം വനിത വൃക്ക രോഗ വിദഗ്ദ്ധർ പങ്കെടുക്കും . ഇന്ത്യയുടെ മിസൈൽ വുമൺ എന്നറിയപ്പെടുന്ന ഡോ ടെസ്സി തോമസ് സമ്മേളനം ഉത്ഘാടനം ചെയ്യും. സമ്മേളനത്തിനു മുന്നോടിയായി ഓഗസ്റ്റ് രണ്ടിന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് മസ്കറ്റ് ഹോട്ടലിൽ വച്ച് നടക്കുന്ന പ്രീ കോൺഫെറൻസ് പൊതുജന ബോധവൽക്കരണ പരിപാടി തിരുവിതാംകൂർ രാജകുടുംബത്തിലെ എച്ച് എച്ച് ഗൗരി പാർവതി ബായി തമ്പുരാട്ടി ഉദ്ഘാടനം ചെയ്യും.

LATEST NEWS

കേരള ക്രിക്കറ്റ് ലീഗ് : തിരുവനന്തപുരം റോയൽ ടീമിൻ്റെ കോ- ഓണറെ ആദരിച്ചു

പ്രവാസികൾ കേരളത്തിന്റെ കരുത്തും കരുതലും - മന്ത്രി മുഹമ്മദ് റിയാസ്

റിയാദ് ഡയസ്പോറ രൂപീകരിച്ചു - പതിറ്റാണ്ടുകൾ നീണ്ട പ്രവാസ അനുഭവങ്ങളുടെ ആദ്യ സംഗമം ആഗസ്റ്റ് 17 ന് കോഴിക്കോട്

ഡോ.പോളി മാത്യു അനുസ്മരണവും രക്തദാന ക്യാമ്പും സംഘടിപ്പിച്ചു

COPYRIGHT © 2023 TVMNEWS