
കേരള സ്റ്റാർട്ടപ്പ് മിഷൻ സംസ്ഥാനത്ത് ഒരു സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി സ്ഥാപിക്കുന്നതിനായി ഒരു സാധ്യതാ റിപ്പോർട്ട്ത യ്യാറാക്കാൻ കൺസൾട്ടന്റുമാരിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ ക്ഷണിക്കുന്നു. അത്യാധുനിക സെമികണ്ടക്ടർ ഫാബ്രിക്കേഷൻ ഫെസിലിറ്റി സ്ഥാപിക്കുന്നതിനുള്ള സമഗ്രമായ ഒരു സാധ്യതാ പഠനം നടത്തുക എന്നതാണ് റിക്വസ്റ്റ് ഫോർ പ്രൊപ്പോസലിന്റെ ലക്ഷ്യം. ഉയർന്ന സാങ്കേതിക വിദ്യയുള്ള ഇലക്ട്രോണിക്സും സെമികണ്ടക്ടർ ആവാസവ്യവസ്ഥയും നിർമ്മിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ തന്ത്രപരമായ കാഴ്ചപ്പാടിന് കൂടുതൽ ഊന്നൽ നൽകുക എന്നതാണ് ഇത് ലക്ഷ്യമിടുന്നതെന്ന് പത്രക്കുറിപ്പിൽ പറഞ്ഞു. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി ഏപ്രിൽ 9 ആണ് പരിസ്ഥിതി നിയന്ത്രണ സ്ഥാപനങ്ങൾക്കും കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്കും അപേക്ഷിക്കാം.