desk@tvmnews.in

    സമ്മറിന് പിന്നാലെ വിഷു ബമ്പറുമായി സർക്കാർ; ഒന്നാം സമ്മാനം 12 കോടി രൂപ, മേയ് 28ന് നറുക്കെടുപ്പ്...ട്രിവാൻഡ്രം ക്ലബ് സീനിയേഴ്സ് ഫോറത്തിന്റെ പൊതുയോഗം ട്രിവാൻഡ്രം ക്ലബ് ഹാളിൽ സീനിയർ ഫോറം പ്രസിഡന്റ് കെ.ആർ.ജി.ഉണ്ണിത്താന്റെ അധ്യക്ഷതയിൽ നടന്നു....

വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി

04-04-2025

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെൻഷൻകൂടി അനുവദിച്ചതായി ധനകാര്യ മന്ത്രിയുടെ ഓഫീസ്‌ അറിയിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക്‌ ഏപ്രിൽ മാസത്തെ പെൻഷനാണ്‌ വിഷുവിനു മുമ്പ്‌ വിതരണം ചെയ്യുന്നത്‌. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. 62 ലക്ഷത്തോളം പേർക്കാണ്‌ 1600 രൂപവീതം ലഭിക്കുന്നത്‌. അടുത്ത ആഴ്‌ച ഗുണഭോക്താക്കൾക്ക്‌ പെൻഷൻ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ്‌ മുഴുവൻ പേർക്കും പെൻഷൻ ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കാൻ ധനകാര്യ മന്ത്രി നിർദേശിച്ചു.

LATEST NEWS

UPDATES

  • കേരളത്തിൽ ബിജെപിയുടെ മീഡിയ-സോഷ്യൽ മീഡിയ പ്രഭാരിയായി അനൂപ് ആന്റണിയെ നിയമിച്ചു
  • കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാനായി സി.കെ ഹരികൃഷ്ണൻ ചുമതലയേറ്റു.
  • വലിയമല ഐഎസ്ആർഒ സ്ഥലമേറ്റെടുപ്പ്: നാട്ടുകാരുടെ ആശങ്കകൾ പരിഹരിച്ച് മുന്നോട്ടുപോകണമെന്ന് മന്ത്രി ജി.ആർ. അനിൽ.
  • വഖഫ് ബില്‍ മതസ്വാതന്ത്ര്യത്തിന് എതിര്; വിയോജിപ്പു രേഖപ്പെടുത്തണം: പാളയം ഇമാം...
  • സംസ്ഥാനത്ത് 4 വരെ ശക്തമായ മഴയ്ക്ക് സാധ്യത...

അറിയിപ്പുകൾ

വിദേശം

സിനിമ

മമ്മൂട്ടി ചിത്രം ബസൂക്ക ഏപ്രിൽ 10-ന് രാവിലെ ഒൻപത് മണിക്ക്

02-04-2025

ബസൂക്കയുടെ ആദ്യ പ്രദർശനം ഏപ്രിൽ 10-ന് രാവിലെ ഒൻപത് മണിക്ക് മമ്മൂട്ടിയാണ് തന്റെ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിലൂടെ ഈ വിവരം പുറത്തുവിട്ടത്. മമ്മൂട്ടി ആരാധകരും ചലച്ചിത്രപ്രേമികളും ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബസൂക്ക. നവാ​ഗതനായ ഡീനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്ററിനൊപ്പമാണ് ബസൂക്കയുടെ ആദ്യ പ്രദർശനത്തേക്കുറിച്ചുള്ള വിവരം മമ്മൂട്ടി പങ്കുവെച്ചത്. തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും ചിത്രത്തിൽ ഒരു സുപ്രധാനവേഷത്തിലുണ്ട്. ബെഞ്ചമിൻ ജോഷ്വാ എന്നാണ് അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ എക്കാലത്തെയും മികച്ച തിരക്കഥാ രചയിതാക്കളിലൊരാളായ കലൂർ ഡെന്നിസിൻ്റെ മകനാണ് ഈ ചിത്രത്തിന്റെ സംവിധായകനായ ഡീനോ ഡെന്നിസ്. ബിഗ് ബജറ്റ് ഗെയിം ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സരിഗമ ഇന്ത്യ ലിമിറ്റഡും, തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി അബ്രഹാമും, ഡോൾവിൻ കുര്യാക്കോസുമാണ്.

ആരോഗ്യം

കിംസ്ഹെൽത്തിന് മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ലഭിച്ചു

02-04-2025

തിരുവനന്തപുരം, മാർച്ച് 29, 2025: സംസ്ഥാനത്തെ സ്വകാര്യ മേഖലയിലെ മികച്ച സ്ഥാപനങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് തിരുവനന്തപുരം കിംസ്ഹെൽത്തിന് ലഭിച്ചു. 2024 ലെ മികച്ച പ്രകടനത്തെ അടിസ്ഥാനമാക്കി ആശുപത്രി മേഖലയിലെ ഏറ്റവും മികച്ച ജോലിസ്ഥലമായി കിംസ്ഹെൽത്തിനെ തിരഞ്ഞെടുത്തു. മികച്ച ശമ്പള ഘടന, തൊഴിൽ നിയമങ്ങൾ കർശനമായി നടപ്പിലാക്കൽ, അനുകൂലമായ തൊഴിൽ അന്തരീക്ഷം, വേതന സുരക്ഷാ പദ്ധതിയിലൂടെയുള്ള ശമ്പള വിതരണം തുടങ്ങിയ മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി. ശിവൻകുട്ടിയിൽ നിന്ന് കിംസ്ഹെൽത്തിലെ മാനവ വിഭവശേഷി വിഭാഗം മേധാവി ജെസുയിൻ കെ കടവൻ അവാർഡ് ഏറ്റുവാങ്ങി. ആന്റണി രാജു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ലൈഫ്‌സ്റ്റൈൽ

തദ്ദേശ സ്വയംഭരണ സ്ഥാപന സേവനങ്ങളുടെ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും

02-04-2025

കെ-സ്മാർട്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് നൽകുന്ന സേവനങ്ങൾ ഏകീകൃത പ്ലാറ്റ്‌ഫോം കെ-സ്മാർട്ട് ഏപ്രിൽ 10 മുതൽ പൂർണസജ്ജമാകും ജനന-മരണ-വിവാഹ രജിസ്‌ട്രേഷൻ, വസ്തു നികുതി, കെട്ടിട നിർമാണ പെർമിറ്റ് തുടങ്ങിയ നിരവധി സേവനങ്ങൾ ഇ-ഗവേണൻസിന്റെയും സ്മാർട്ട് ഓഫീസുകളുടെയും ഭാഗമായി ഡിജിറ്റലായി മാറിയിട്ടുണ്ടെങ്കിലും വിവിധ പ്ലാറ്റ്ഫോമുകളിലൂടെയാണ് പ്രവർത്തനം. കേരള സൊല്യൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ (കെ സ്മാർട്ട്) ഈ സേവനങ്ങൾ കൂടുതൽ സുഗമവും സുതാര്യവും കാര്യക്ഷമവുമാക്കുകയാണ്. https://ksmart.lsgkerala.gov.in വെബ്‌സൈറ്റിലൂടെയും മൊബൈൽ ആപ്പ്ലിക്കേഷനിലൂടെയും സേവനങ്ങൾ വിരൽത്തുമ്പിൽ എത്തിക്കുകയാണ് കെ-സ്മാർട്ട്. ജനങ്ങൾക്കും ലൈസൻസികൾക്കും പെർമിറ്റുകൾ സംബന്ധിച്ച വിവരങ്ങൾ ഓൺലൈനായി ഏത് സമയത്തും പരിശോധിക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും. ജി.ഐ.എസ് സാങ്കേതികവിദ്യ ഉപയോഗിച്ച് പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ തയ്യാറാക്കുന്നതിലൂടെ ഏറ്റവും വേഗത്തിൽ കെട്ടിട നിർമ്മാണ പെർമിറ്റുകൾ ജനങ്ങൾക്ക് ലഭ്യമാകും വീഡിയോ കെ.വൈ.സി സഹായത്തോടെ കെ-സ്മാർട്ട് വഴി ലോകത്തെവിടെ നിന്നും വിവാഹ രജിസ്‌ട്രേഷന് അപേക്ഷിക്കാനും പൂർത്തിയാക്കാനും കഴിയും. മരണ രജിസ്ട്രേഷൻ, സർട്ടിഫിക്കറ്റിൽ തിരുത്തലുകൾ, നോൺ അവയ്ലബിലിറ്റി സർട്ടിഫിക്കറ്റ് എന്നിവ തദ്ദേശ സ്ഥാപനങ്ങൾ സന്ദർശിക്കാതെ ലഭിക്കുന്നതിനും എല്ലാതരം ട്രേഡ് ലൈസൻസുകൾ എടുക്കുന്നതിനും അവ പുതുക്കുന്നതിനും കെ-സ്മാർട്ടിലൂടെ സാധിക്കും.

വിദ്യാഭ്യാസം

കലാ വിസ്മയങ്ങളുടെ പരമ്പര തീര്‍ത്ത് ഓട്ടിസം അവബോധദിനം

04-04-2025

ലോക ഓട്ടിസം അവബോധ ദിനാചരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററിലെ ബീഥോവന്‍ ബംഗ്ലാവില്‍ വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഗാനം ആലപിച്ചുകൊണ്ട് കലാവിസ്മയങ്ങൾക്ക് തുടക്കമിട്ടു. സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ക്കൊപ്പം വിവിധ ഗാനങ്ങൾ പാടി കാണികളെയും സംഗീതാസ്വാദകരെയും മന്ത്രി ഒരുപോലെ വിസ്മയിപ്പിച്ചു. ദിനാചരണത്തിന്റെ ഭാഗമായി സെന്ററില്‍ ആരംഭിച്ച ഓട്ടിസം കുട്ടികളുടെ ബാന്‍ഡിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. സെന്ററിലെ ഓട്ടിസം വിഭാഗത്തില്‍പ്പെട്ട ഗൗതം ഷീന്‍ മന്ത്രിയുടെ ഛായാചിത്രം വരച്ച് നല്‍കി.

ബിസിനസ്സ്

ജാം നഗറില്‍ നിന്ന് ദ്വാരകയിലേക്ക് അനന്ത് അംബാനിയുടെ 140 കിലോമീറ്റര്‍ പദയാത്ര

06-04-2025

ജാം നഗറില്‍ നിന്ന് ദ്വാരകയിലേക്ക് അനന്ത് അംബാനിയുടെ 140 കിലോമീറ്റര്‍ പദയാത്ര ഏപ്രില്‍ എട്ടിന് അനന്തിന്റെ ജന്മദിന തലേന്നാണ് അദ്ദേഹം ഗുജറാത്തിലെ ദേവഭൂമിയായ ദ്വാരകയില്‍ എത്തുക. ദിവസേന ഏഴ് മണിക്കൂറാണ് നടത്തം. ഏതാനും സുഹൃത്തുക്കളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. ആത്മീയത നിറഞ്ഞ അനന്തിന്റെ പദയാത്ര ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കരള്‍ രോഗവും തൈറോയിഡ് പ്രശ്നങ്ങളുമുള്ള അനന്ത്, കുട്ടിക്കാലം മുതല്‍ ശരീരത്തില്‍ കോര്‍ട്ടിസോള്‍ ഹോര്‍മോണിന്റെ അമിത അളവ് മൂലമുള്ള വൈകല്യങ്ങള്‍ നേരിടുന്നുണ്ട്. കടുത്ത ശാരീരിക പ്രശ്‌നങ്ങളെ വെല്ലുവിളിച്ചാണ് അനന്ത് അംബാനി തന്റെ മുപ്പതാം വയസ്സിൽ ദീര്‍ഘമായ പദയാത്രക്കൊരുങ്ങിയത്.

കൃഷി

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്ത് ഏപ്രിൽ 10 നകം അപേക്ഷ നൽകണം.

02-04-2025

കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് തിരുവനന്തപുരം മേഖല ഓഫീസ് പരിധിയിൽപ്പെട്ട തിരുവനന്തപുരം കൊല്ലം ജില്ലകളിലെ ഫിഷറീസ് ഓഫീസുകളിൽ ലഭിച്ച അപേക്ഷകളിൽ തീർപ്പാകാതെ നിൽക്കുന്നവയിൽ പരിഹാരം കാണുന്നതിനും ക്ഷേമപദ്ധതി അപേക്ഷകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനുമായി 2025 ഏപ്രിലിൽ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അദാലത്തുകൾ സംഘടിപ്പിക്കുന്നു. അദാലത്തിൽ പങ്കെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ അതാത് ഫിഷറീസ് ഓഫീസുകളിലോ തീരുവനന്തപുരം മേഖല ഓഫീസുകളിലോ ക്ഷേമനിധി അംഗങ്ങൾ ഏപ്രിൽ 10 നകം വിവരങ്ങൾ സഹിതം അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് 0471-2325483 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ടൂറിസം

തിരുവനന്തപുരം വെള്ളനാട് സൈക്കോളജിക്കൽ തീം പാർക്ക്

06-04-2025

കേരളത്തിലെ തിരുവനന്തപുരത്തെ വെള്ളനാട് പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന സൈക്കോപാർക്ക്, ലോകത്തിലെ ആദ്യത്തെ സൈക്കോളജിക്കൽ തീം പാർക്കാണ് . മനഃശാസ്ത്രം പ്രമേയമാക്കിയ ഒരു സവിശേഷ വിദ്യാഭ്യാസ വിനോദ പാർക്കാണ് ഇത് . ലോകത്തിലെ ആദ്യത്തെ മനഃശാസ്ത്ര-തീം എഡ്യൂടെയ്ൻമെന്റ് പാർക്കാണിത്. മൈൻഡ് ആൻഡ് ബ്രെയിൻ മ്യൂസിയങ്ങൾ, സാമൂഹ്യസാംസ്കാരിക മ്യൂസിയം, ആർട്ട് ഗാലറികൾ, ആകർഷകമായ വർക്ക്ഷോപ്പുകൾ എന്നിവയുൾപ്പെടെ നിരവധി സംവേദനാത്മക പ്രദർശനങ്ങൾ ഇവിടെ ഉണ്ട്. കുടുംബങ്ങൾ, വിനോദസഞ്ചാരികൾ, വിദ്യാർത്ഥികൾ, ഗവേഷകർ എന്നിവർക്ക് സൈക്കോപാർക്ക് പഠനത്തിനും മാനസികാരോഗ്യത്തിനുമുള്ള ഒരു കേന്ദ്രമാണ്. സംവേദനാത്മക പ്രദർശനങ്ങളിലൂടെയും ആകർഷകമായ അനുഭവങ്ങളിലൂടെയും മനുഷ്യ മനസ്സിന്റെ സങ്കീർണ്ണതകൾ ആളുകൾക്ക് പര്യവേക്ഷണം ചെയ്യാനും മനസ്സിലാക്കാനും കഴിയുന്ന ഒരു സവിശേഷ അന്തരീക്ഷം സൃഷ്ടിക്കുക ആളുകളിൽ , ജിജ്ഞാസ ഉണർത്തുക, മാനസിക ക്ഷേമം പ്രോത്സാഹിപ്പിക്കുക, വ്യക്തിഗത വളർച്ച വളർത്തുക എന്നിവയാണ് പാർക്കിന്റെ ലക്ഷ്യം. ഫോൺ : 9539240844