പാളയം ഇമാമിന് എസ്.എന്‍. യുണൈറ്റഡ് മിഷന്റെ ആദരവ്

3-3-2026


ആറ്റുകാല്‍ പൊങ്കാലക്കെത്തുന്ന ഭക്തജനങ്ങള്‍ക്ക് ആവശ്യമായ വിശ്രമസൗകര്യവും ഭക്ഷണവും വെള്ളവും ലഭ്യമാക്കണമെന്ന് സാഹോദര്യത്തിന്റെ സന്ദേശം ഉയര്‍ത്തി നാടിന് മാതൃകയായ പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവിയെ എസ്.എന്‍. യുണൈറ്റഡ് മിഷന്‍ ഭാരവാഹികള്‍ പാളയം ജുമാമസ്ജിദ് സന്ദര്‍ശിച്ച് ആദരിച്ചു. ഇമാമിന്റെ വാക്കുകള്‍ മാനവികതയുടെ മഹത്തായ സന്ദേശമായി സമൂഹത്തില്‍, പ്രത്യേകിച്ച് പുതുതലമുറയില്‍, ശക്തമായ സ്വാധീനം സൃഷ്ടിച്ചിട്ടുണ്ടെന്ന് എസ്.എന്‍. യുണൈറ്റഡ് മിഷന്‍ സെക്രട്ടറി ജനറല്‍ ഡോ. ദേവിന്‍ പ്രഭാകര്‍ പറഞ്ഞു. വൈസ് പ്രസിഡന്റ് ശിവകുമാര്‍ ഡി, ഡോ. എ. നിര്‍മ്മല, ഡയറക്ടര്‍മാരായ ഹരികൃഷ്ണന്‍. ആര്‍, അവിനാശ് പ്രവീണ്‍, പാളയം മുസ്ലീം ജമാ അത്ത് ജനറൽ സെക്രട്ടറി ജെ. ഹാരിഫ് സാഹിബ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

അറിയിപ്പുകൾ

വേതന പരിഷ്കരണം: സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കിലേക്ക്; സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്
കുറഞ്ഞ വിലയിൽ ഒല റോഡ്‌സ്റ്റർ; വിപണിയിൽ വൻ വിലക്കിഴിവ്
ആറ്റുകാൽ പൊങ്കാല: മിന്നൽ വേഗത്തിൽ നഗരം ശുദ്ധമാക്കി ശുചീകരണ തൊഴിലാളികൾ
പാളയം ഇമാമിന് എസ്.എന്‍. യുണൈറ്റഡ് മിഷന്റെ ആദരവ്
© 2026 tvm news | privacy policy