വേതന പരിഷ്കരണം: സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കിലേക്ക്; സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്

4-3-2026


സംസ്ഥാനത്തെ സ്വകാര്യ ആശുപത്രി നഴ്സുമാരുടെ ശമ്പള പരിഷ്കരണം വൈകുന്നതിനെതിരെ യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിൽ നഴ്സുമാർ പ്രത്യക്ഷ സമരത്തിലേക്ക്. മൂന്നിലൊന്ന് നഴ്സുമാർ മാത്രമാണ് ജോലി ചെയ്യുന്നത്. അത്യാഹിത വിഭാഗങ്ങളിൽ മാത്രമാണ് ഇന്ന് സേവനം. അടിസ്ഥാന ശമ്പളം നാൽപതിനായിരം രൂപ ആക്കുന്നതിൽ സർക്കാർ നിലപാട് എടുക്കണം എന്ന് ആവശ്യപ്പെട്ടാണ് യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റിലേക്ക് മാ‌ർച്ച് നടത്തുന്നത്. ജഗദീഷ് പ്രസാദ് കമ്മിറ്റി ശുപാർശ ചെയ്ത 40,000 രൂപ അടിസ്ഥാന ശമ്പളം നടപ്പിലാക്കുക, മൂന്ന് ഷിഫ്റ്റ് സമ്പ്രദായം നിലവിൽ വരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അടിയന്തര ചികിത്സകളെ ബാധിക്കാത്ത രീതിയിൽ ജോലി ബഹിഷ്കരിച്ചാണ് പ്രതിഷേധമെന്ന് സംഘടന അറിയിച്ചു.

അറിയിപ്പുകൾ

വേതന പരിഷ്കരണം: സ്വകാര്യ ആശുപത്രി നഴ്സുമാർ പണിമുടക്കിലേക്ക്; സെക്രട്ടേറിയറ്റ് മാർച്ച് ഇന്ന്
കുറഞ്ഞ വിലയിൽ ഒല റോഡ്‌സ്റ്റർ; വിപണിയിൽ വൻ വിലക്കിഴിവ്
ആറ്റുകാൽ പൊങ്കാല: മിന്നൽ വേഗത്തിൽ നഗരം ശുദ്ധമാക്കി ശുചീകരണ തൊഴിലാളികൾ
പാളയം ഇമാമിന് എസ്.എന്‍. യുണൈറ്റഡ് മിഷന്റെ ആദരവ്
© 2026 tvm news | privacy policy