
ഹോളി ആഘോഷങ്ങളുടെ ഭാഗമായി ഇലക്ട്രിക് മോട്ടോർസൈക്കിൾ വിപണിയിൽ വിപ്ലവകരമായ വിലക്കുറവ് പ്രഖ്യാപിച്ച് ഒല ഇലക്ട്രിക്. പ്രീമിയം മോഡലായ റോഡ്‌സ്റ്റർ (Roadster) സീരീസിലെ എൻട്രി ലെവൽ മോഡലായ റോഡ്‌സ്റ്റർ എക്സിന് (Roadster X) ഇപ്പോൾ 79,999 രൂപയാണ് എക്സ് ഷോറൂം വില. ഇതോടെ രാജ്യത്തെ പ്രമുഖ പെട്രോൾ ബൈക്കായ ഹീറോ സൂപ്പർ സ്‌പ്ലെൻഡറിനേക്കാൾ കുറഞ്ഞ വിലയിൽ ഒരു ഇലക്ട്രിക് ബൈക്ക് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരമൊരുങ്ങുകയാണ്. ഏകദേശം 24,731 രൂപയുടെ കുറവാണ് ഒറ്റയടിക്ക് കമ്പനി വരുത്തിയിരിക്കുന്നത്. ഇതിന് പുറമെ നിശ്ചിത സമയങ്ങളിൽ ബുക്ക് ചെയ്യുന്നവർക്ക് പ്രത്യേക ഉത്സവ ഡിസ്‌കൗണ്ടുകളും 8 വർഷത്തെ എക്സ്റ്റൻഡഡ് വാറന്റിയും ഒല വാഗ്ദാനം ചെയ്യുന്നുണ്ട്.